നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

PROPRO
പന്ത്രണ്ടാം നിയമസഭയുടെ പത്താംസമ്മേളനം പിരിഞ്ഞു. 2009-2010 വര്‍ഷത്തെ സംസ്ഥാന ബജറ്റും വോട്ട്‌ഓണ്‍ അക്കൗണ്ടും പാസാക്കിയാണ് നിയമസഭാ സമ്മേളനം അനിശ്ചിത കാലത്തേയ്ക്ക്‌ പിരിഞ്ഞത്.

ആദ്യം ഈ മാസം അഞ്ചുവരെ ചേരാനും പിന്നീട്‌ നാലിന്‌ പിരിയാനും തീരുമാനിച്ച സമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ ഇന്ന് പിരിഞ്ഞത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ മൂന്നിനു പിരിയാന്‍ കഴിഞ്ഞ വ്യാഴാഴ്ച കാര്യോപദേശക സമിതി തീരുമാനിച്ചിരുന്നു.

ബുധനാഴ്ച വരെയുള്ള സഭാ നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സഭ പിരിഞ്ഞത്. വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുക, രണ്ട് ധനവിനിയോഗ ബില്ലുകള്‍ പാസാക്കുക എന്നിവയായിരുന്നു പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന പ്രധാന കാര്യപരിപാടികള്‍.

തിരുവനന്തപുരം| WEBDUNIA|
ഇന്നലെ പാസാക്കിയ നടപ്പ്‌ സാമ്പത്തികവര്‍ഷത്തെ ഉപധനാഭ്യര്‍ത്ഥന പ്രകാരമുളള തുക ചെലവു ചെയ്യുന്നതിനുളള ധനവിനിയോഗ ബില്ലും, അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നാലുമാസത്തേക്കുളള ചെലവിനുളള ധനാഭ്യര്‍ത്ഥനയും, അതിന്‍റെ ധനവിനിയോഗവും പാസാക്കിയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :