ഫേസ്ബുക്ക് ഫോട്ടോയുടെ പേരില്‍ സഹപാഠിയെ കൊല്ലാന്‍ ശ്രമം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുടെ പേരില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചു. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സെന്‍ട്രല്‍ ഡല്‍ഹിയിലെ പ്രമുഖ സ്കൂളിലാണ് സംഭവം. ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥിയുടെ തലയില്‍ ആഴത്തിലുള്ള ആറ് മുറിവുകള്‍ ഉണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി ഇപ്പോള്‍.
ഒരു പരിപാടിയ്ക്കിടെ എടുത്ത ഫോട്ടോയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ഫോട്ടോയില്‍ നിന്ന് ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥിയുടെ ചിത്രം മാത്രം വെട്ടിയെടുത്ത്, മറ്റൊരു വിദ്യാര്‍ഥി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പെണ്‍കുട്ടിക്കും കുഞ്ഞിനുമൊപ്പം ഇരിക്കുന്ന രീതിയിലായിരുന്നു അത്. ഇതേ തുടര്‍ന്ന് ഈ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കളിയാക്കാന്‍ തുടങ്ങി. വിദ്യാര്‍ഥി സഹപാഠികളോട് ദേഷ്യപ്പെടുകയും ചെയ്തു. കളിയാക്കിയവരുടെ സംഘത്തിലുള്ള വിദ്യാര്‍ഥിയാണ് പിന്നീട് ആക്രമണം നടത്തിയത്. സ്കൂളില്‍വച്ച് ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതു കാര്യമാക്കാതിരുന്ന വിദ്യാര്‍ഥി ഇക്കാര്യം മാതാപിതാക്കളെയോ സ്കൂള്‍ അധികൃതരെയോ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ വിദ്യാര്‍ഥിയെ സഹപാഠി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആക്രമണം നടത്തിയ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.