ഒളിമ്പിക്സ് ആവേശം പകരാന്‍ അത്‌ലറ്റ് ഹബ്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഒളിമ്പിക്സിന്റെ ആവേശം ഇനി സോഷ്യല്‍ മീഡിയകളിലൂടെ അനുഭവിക്കാം. ഇതിനായി ഒളിമ്പിക് അത്‌ലറ്റ് ഹബ് എന്ന പേരില്‍ വെബ് സൈറ്റ് ആരംഭിച്ചു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയാണ് ഇതിന് പിന്നില്‍.

ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ വെബ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ആരാധകര്‍ക്ക് അവരുടെ ഇഷ്ടതാരങ്ങളുമായി സംവദിക്കാന്‍ സൈറ്റില്‍ അവസരം ഉണ്ട്.

മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ താരങ്ങള്‍ പോസ്റ്റുചെയ്തകാര്യങ്ങളും ഒളിമ്പിക് അത്‌ലറ്റ് ഹബില്‍ കാണാന്‍ കഴിയും. ആരാധകര്‍ക്ക് പോസ്റ്റില്‍ കമന്‍ഡ് ഇടാനും കഴിയും.

ഒളിമ്പിക്സ് ഇതിഹാസങ്ങളായ നാദിയ കൊമനേച്ചി, എഡ്‌വിന്‍ മോസസ്, മാര്‍ക് സ്പിറ്റ്‌സ്, യെലേന ഇസിയന്‍ബയേവ, ജെയിന്‍ ടോര്‍വില്‍, ക്രിസ്റ്റഫര്‍ ഡീന്‍ എന്നിവര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ട്രെയിനിംഗ് ടിപ്‌സും സൈറ്റില്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :