‘മുഖ്യമന്ത്രിക്ക് തലയില്ല’; മമതയ്‌ക്കെതിരെ വീണ്ടും കാര്‍ട്ടൂണ്‍
കൊല്‍ക്കത്ത|
WEBDUNIA|
PTI
PTI
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ വീണ്ടും ആക്രമണം. മമതയുടേതെന്ന് തോന്നിക്കുന്ന തലയില്ലാത്ത ഉടലാണ് കാര്‍ട്ടൂണായി പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ കാര്‍ട്ടൂണിനെതിരെ മെഡിക്കല്‍ കോളജ് അധ്യാപകന്‍ പരാതി നല്‍കിയിട്ടുണ്ട്.
‘നമ്മുടെ മുഖ്യമന്ത്രിക്ക് തല നഷ്ടപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രചരിക്കുന്നത്. മിഡ്‌നാപുര്‍ മെഡിക്കല്‍ കോളജിലെ അസോ. പ്രൊഫസര്‍ ഡോ. ബിക്രം സാഹയാണ് ഇതിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. പ്രോലോയ് മിത്ര, ചിന്മയ് റോയ് എന്നിവരാണ് കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈയിടെ മമതയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിന് ജാദവ്പുര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അംബികേഷ് മൊഹാപാത്ര അറസ്റ്റിലായിരുന്നു. കേന്ദ്ര റയില്‍വെ മന്ത്രി സ്ഥാനത്തു നിന്നു ദിനേശ് ത്രിവേദിയെ മാറ്റി, പകരം മുകുള്‍ റോയിയെ നിയോഗിച്ചതിനെ വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നു അംബികേഷ് മൊഹാപാത്രയെ പിന്നീടു വിട്ടയച്ചു. ഫേസ്ബുക്കിലെ നാല് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.