മമതയ്ക്കെതിരായ കാര്‍ട്ടൂണുകള്‍ നീക്കംചെയ്യാന്‍ ഫേസ്ബുക്കിന് നിര്‍ദ്ദേശം

കൊല്‍ക്കത്ത| PRATHAPA CHANDRAN|
PRO
PRO
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കംചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റികേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി ഐ ഡി) ആണ് ഫേസ്ബുക്കിലെ നാല് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത കംപ്യൂട്ടറിന്‍റെ ഐ പി അഡ്രസ് ഹാജരാക്കാനും സി ഐ ഡി നിര്‍ദ്ദേശിച്ചുട്ടുണ്ട്. ഏപ്രില്‍ 12 നാണ് മമത ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നതായി സി ഐ ഡി അറിയുന്നത്. കൊല്‍ക്കത്തയിലെ ഒരാള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജാദവ്പുര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അംബികേഷ് മൊഹാപാത്രയാണു മമതയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. കേന്ദ്ര റെയ്ല്‍വേ മന്ത്രി സ്ഥാനത്തു നിന്നു ദിനേശ് ത്രിവേദിയെ മാറ്റി, പകരം മുകുള്‍ റോയിയെ നിയോഗിച്ചതിനെ വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഇതേത്തുടര്‍ന്ന് അംബികേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നു പിന്നീടു വിട്ടയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :