ഫേസ്ബുക്ക് ഫോണുമായി എച്ച്‌ടിസി

WEBDUNIA|
PRO
PRO
ഫേസ്ബുക്ക് സൌകര്യമില്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലെന്നുതന്നെ പറയാം. ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മായ ഫേസ്ബുക്കിന്റെ ജനപ്രിയത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്ത സ്മാര്‍ട്ട്‌കമ്പനികള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ ഫേസ്ബുക്ക് അനുഭവം പൂര്‍ണമായും ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എച്ച് ടി സി.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഫേസ്ബുക്ക് ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് എച്ച് ടി സി. പുതിയ ഫോണിലെ ക്വിവര്‍ട്ടി കീപാഡില്‍ ഫേസ്‌ബുക്ക്‌ ബട്ടണുമുണ്ടാകും എന്നതാണ്‌ സവിശേഷത. ടച്ച്‌ സ്‌ക്രീനോട്‌ കൂടിയ പുതിയ ഫോണില്‍ ഉന്നത നിലവാരമുള്ള ക്യാമറ, ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം എന്നിവയുണ്ടാകും.

ഫേസ്‌ബുക്കിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കമ്പ്യൂട്ടറില്‍ എന്നതുപോലെ എച്ച് ടി സിയുടെ പുതിയ ഫോണില്‍ ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :