പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ടീ-ഷര്‍ട്ട്: 2 പേര്‍ അറസ്റ്റില്‍

തിരുപ്പൂര്‍| WEBDUNIA|
PRO
PRO
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡഡ് ടീ-ഷര്‍ട്ടുകള്‍ വ്യാജമായി നിര്‍മിച്ച് നല്‍കുന്ന ഗാര്‍മന്റ് വ്യാപാരികള്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് അറസ്റ്റിലായി. 4000 വ്യാജ ടീ-ഷര്‍ട്ടുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓത്തുക്കുളി റോഡിലെ പാലയക്കാട്, ചെട്ടിപാളയം എന്നിവിടങ്ങളിലാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. രാജ്യാന്തര സ്പോര്‍ട്സ് ബ്രാന്‍ഡായ ‘യുഎസ് പോളോ‘യുടെ വ്യാജ ടീ-ഷര്‍ട്ടുകള്‍ ഇവര്‍ നിര്‍മ്മിച്ച് നല്‍കുന്നതായി പൊലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. യുഎസ് പോളോയുടെ വ്യാജ ലോഗോയോടുകൂടിയ ടീ-ഷര്‍ട്ടുകള്‍ ഇവിടെ ഇന്ന് കണ്ടെടുത്തു.

അറസ്റ്റിലായവരുടെ കൂട്ടാളികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :