അക്രമം നടത്തിയാല്‍ ഞാന്‍ പ്രവര്‍ത്തനം നിര്‍ത്തും: അണ്ണാ ഹസാരെ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
തന്‍റെ അനുയായികള്‍ പ്രതിഷേധമെന്ന പേരില്‍ അക്രമങ്ങള്‍ നടത്തിയാല്‍ തന്‍റെ ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. താന്‍ നടത്തുന്ന നിരാഹാര സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തന്‍റെ അനുയായികള്‍ അക്രമിച്ച സംഭവത്തില്‍ ഹസാരെ ഖേദം പ്രകടിപ്പിച്ചു.

മാധ്യമങ്ങളുമായി ചേര്‍ന്ന് ജനാധിപത്യവ്യവസ്ഥിതിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പ്രതിഷേധങ്ങള്‍ സമാധാനപരമാകണം - ഹസാരെ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാളും ഖേദം രേഖപ്പെടുത്തി.

തിങ്കളാഴ്ച രാത്രി ജന്ദര്‍ മന്ദറിലാണ് ഹസാരെ അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. സംഭവത്തില്‍ അണ്ണാ ഹസാരെ സംഘം മാപ്പുപറയണമെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെയും സംഘവും നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :