ആലൂക്കാസിലെ മൊത്തം ആഭരണങ്ങളും അടിച്ചുമാറ്റി!

തിരുപ്പൂര്‍| WEBDUNIA|
പ്രശസ്ത ജ്വല്ലറിയായ ആലൂക്കാസിന്റെ തിരുപ്പൂരിലുള്ള കടയില്‍ നിന്ന് സ്വര്‍ണ്ണവും ഡയമണ്ടും മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പത്തുമണിക്ക് കട തുറന്നപ്പോഴാണ് പതിനാല് കോടി വിലവരുന്ന സ്വര്‍ണ - ഡയമണ്ട് ആഭരണങ്ങള്‍ കള്ളന്മാര്‍ അടിച്ചെടുത്തത് പുറം‌ലോകം അറിഞ്ഞത്. കടയില്‍ ബാക്കിയൊന്നും ഇല്ല എന്നാണ് അറിയുന്നത്.

കടയില്‍ ഉണ്ടായിരുന്ന 45 കിലോ സ്വര്‍ണ്ണവും കള്ളന്മാര്‍ കൊണ്ടുപോയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങളുടെ തൂക്കം മൂന്ന് കിലോ വരും. കടയുടെ ചുവരില്‍ ദ്വാരമിട്ട് അകത്ത് കയറിയാണ് കള്ളന്മാര്‍ മോഷണം നടത്തിയിരിക്കുന്നത്. കടയ്ക്കുള്ളില്‍ കള്ളന്മാര്‍ തുറന്ന് നോക്കാത്തതായി ഒന്നുമില്ല. കടയ്ക്കുള്ളിലെ അടച്ചുറപ്പുള്ള സേഫുകള്‍ പോലും കള്ളന്മാര്‍ തുറന്നിട്ടുണ്ട്. വെള്ളി ആഭരണങ്ങള്‍ മാത്രമാണ് കള്ളന്മാര്‍ ബാക്കിവച്ചിരിക്കുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മൂന്ന് മാസം മുമ്പാണ് തിരുപ്പൂരിലുള്ള മുത്തൂറ്റ് ഫിനാന്‍‌സിന്റെ ഓഫീസ് കൊള്ളയടിച്ച് 3 കോടി വിലയുള്‍ല ആഭരണങ്ങള്‍ കള്ളന്മാര്‍ മോഷ്ടിച്ചത്. ഈ കേസിന്റെ അന്വേഷണം എങ്ങും എത്താതെ ഇഴയുകയാണ്. ഇതിനിടെ, ആലൂക്കാസിന്റെ കടയും കൊള്ളയടിക്കപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയില്‍ ആഴ്ത്തിയിട്ടുണ്ട്. കൂടുതല്‍ റിപ്പോര്‍ട്ടിനായി കാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :