ചെന്നൈ|
WEBDUNIA|
Last Modified ശനി, 7 ഏപ്രില്‍ 2012 (18:27 IST)
PRO
PRO
തമിഴ്നാട്ടില്‍ 29 പേര്‍ക്ക് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ വി എസ് വിജയ് ആണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ രക്ത സാമ്പിളുകളിലാണ് പന്നിപ്പനിയുടെ വൈറസുകള്‍ കണ്ടെത്തിയത്.
അതേസമയം, പന്നിപ്പനി കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലും വൃദ്ധരിലുമാണ് പന്നിപ്പനി കൂടുതലായി കാണാറുള്ളത്.
പന്നിപ്പനിയെ തടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടില്‍ ഒരാള്‍ പന്നിപ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു.