പ്രണയിച്ച് വിവാഹം കഴിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി

പാണിപത്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പ്രണയിച്ച് വിവാഹം കഴിച്ചതിന് വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. ഹരിയാനയിലെ പാണിപതിലാണ്‌ സംഭവം. രണ്ടാം വര്‍ഷം പഠിക്കുന്ന ഇന്ദു എന്ന വിദ്യാര്‍ഥിനിയാണ് സഹപാഠിയായ അജയ് റോഷല്‍ എന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

അന്യജാതിയില്‍പ്പെട്ട അജയിനെ വിവാഹം കഴിക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. ഇത് വക വയ്ക്കാതെ ഇന്ദു അജയിനെ വിവാഹം കഴിച്ച് അയാളോടൊപ്പം കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ദുവിനെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

എന്നാല്‍ ശനിയാഴ്ച ഇന്ദു മരിച്ചതായി അജയിന് വിവരം ലഭിക്കുകയായിരുന്നു. വിഷം കഴിച്ചായിരുന്നു ഇന്ദു മരിച്ചതെന്നറിഞ്ഞ അജയ് പൊലീസിനെ സമീപിച്ചപ്പോള്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ്‌ വിസമ്മതിച്ചു. മാത്രമല്ല അജയിനെയും അയാളുടെ പിതാവിനെയും പൊലീസ്‌ തടഞ്ഞുവക്കുകയും ചെയ്തു. പിന്നീട്‌ അയല്‍‌വാസികള്‍ഇടപെട്ടാണ് അജയിനെയും പിതാവിനെയും വിട്ടയച്ചത്‌. തുടര്‍ന്ന്‌ ഇന്ദുവിന്റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :