ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
അച്ഛന്‍, അമ്മ എന്നീ വാക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സ് ആലോചിക്കുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മദര്‍, ഫാദര്‍ എന്നീ വാക്കുകള്‍ക്ക് പകരമായി പാരന്റ്സ്(രക്ഷിതാക്കള്‍) എന്ന വാക്ക് ആയിരിക്കും ഉപയോഗിക്കുക.
ഔദ്യോഗിക രേഖകളില്‍ ‘രക്ഷിതാക്കള്‍‘ എന്നായിരിക്കും ഉണ്ടാകുക. വിവാഹം എന്നത് ആണും പെണ്ണും തമ്മിലോ, അല്ലെങ്കില്‍ സ്വവര്‍ഗത്തില്‍പെട്ടവരോ തമ്മിലുള്ള കൂടിച്ചേരല്‍ ആണെന്ന് നിയമം പറയുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്കും അല്ലാത്തവര്‍ക്കും ദത്തെടുക്കലിനും തുല്യാവകാശമായിരിക്കും.
ഭരണകൂടത്തിന്റെ ഈ തീരുമാനങ്ങളെ രാജ്യത്തെ കത്തോലിക്ക സഭ നിശിതമായി വിമര്‍ശിക്കുന്നു. ഇത്തരം തീരുമാനങ്ങള്‍ മൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് ഇവരുടെ വാദം. വരുംകാലങ്ങളില്‍ മൂന്നും നാലും പേര്‍ ചേര്‍ന്ന് വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥ വരെ സംജാതമാകും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.