വീട്ടില്‍ കയറി വിദ്യാര്‍ഥിനിയുടെ ചുണ്ട് കടിച്ച് മുറിച്ചു

കല്ലമ്പലം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ബി കോം വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ചുണ്ട് കടിച്ചു മുറിച്ചതായി പരാതി. മുള്ളറംകോട് സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഒറ്റൂര്‍ മണമ്പൂര്‍ പന്തടിവിള സന്ധ്യഭവനില്‍ സനു (20) ആണ് ചുണ്ട് കടിച്ചുമുറിച്ചത്.

ആറ്റിങ്ങല്‍ കോളജില്‍ നിന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിയ യുവതിയെ മുന്‍ പരിചയമുള്ള യുവാവ് പിന്തുടര്‍ന്നെത്തുകയും അടുക്കളയില്‍ പ്രവേശിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്‍െറ പരാതിയില്‍ കല്ലമ്പലം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :