പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ മദന്‍ കുമാര്‍(20), പി കന്നിമുത്തു(21) എന്നിവരാണ് പൊലീസ് പിടിയിലായത്.
പളനി സ്വദേശിയായ ആണ്‍കുട്ടി വേനലവധിക്ക് അമ്മയുടെ നാടായ കോയമ്പത്തൂരിലെ വെട്ടൈകാരന്‍പുതൂറിലെത്തിയതായിരുന്നു. അമ്മയുടെ വീടിന്റെ അടുത്താണ് പ്രതികള്‍ താമസിച്ചിരുന്നത്. വീടിനു വെളിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികള്‍ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡനത്തിന് വിധേയനാക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.