പീഡനശ്രമത്തിന് പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

യവത്മല്‍| WEBDUNIA| Last Modified ചൊവ്വ, 30 ഏപ്രില്‍ 2013 (14:10 IST)
PRO
മഹാരാഷ്ട്രയില്‍ ആറു വയസുകാരിയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം നടത്തിയ പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക ലേഖകനായ പ്രദീപ് ലക്ഷ്മണ്‍ ദേശ്മുഖ്(50) ആണ് പിടിയിലായത്.

ആര്‍ണിയിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള വിജന പ്രദേശത്ത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പ്രദേശവാസിയായ യുവാവ് പിടികൂടുകയായിരുന്നു.

യുവാവും സുഹൃത്തുക്കളും ഇയാളെ പൊലീസ് ഏല്‍പ്പിച്ചു. മദ്യ ലഹരിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവാഹിതനായ പ്രതിക്ക് 18 വയസുള്ള മകളും 16 വയസുള്ള മകനുമുണ്ട്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :