പൊലീസിന്റെ പ്രതികാരം; യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ടു തല്ലിച്ചതച്ചു

പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചുവെന്നാരോപിച്ച് യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം.

ഇന്‍ഡോര്, പൊലീസ്, അക്രമണം indore, police, attack
ഇന്‍ഡോര്| സജിത്ത്| Last Modified വെള്ളി, 3 ജൂണ്‍ 2016 (13:43 IST)
പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചുവെന്നാരോപിച്ച് യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം.
കലാപത്തിനിടയില്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ പൊലീസ് ജീപ്പില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ മഹിദ്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.

മെയ് 30ന് നടന്ന ബൈക്ക് ഓട്ട മത്സരത്തിനിടയില്‍ മഹിദ്പൂരില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് സ്ഥലം എസ്‌ഐയായ ശ്യാം ചന്ദ്ര ശര്‍മ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി എത്തിയിരുന്നു. സംഘര്‍ഷത്തിനിടയില്‍ എസ്‌ഐയെ അബ്ദുള്‍ ഖാദര്‍ എന്ന യുവാവ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

ജമാല്‍പുര തൊഡി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ പിടികിട്ടാപ്പുള്ളിയായ ഗുണ്ടയാണെന്നാണ് പൊലീസിന്റെ വിശദീകരണം. ആരോപണ വിധേയനായ അഭ്ദുള്‍ ഖാദറെ എസ്‌ഐയും കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് ജീപ്പിനു മുമ്പില്‍ പിടിച്ചുകെട്ടി. തുടര്‍ന്ന് മഹിദ്പൂരിലെ മാര്‍ക്കറ്റിലൂടെ പൊതുജനമധ്യത്തില്‍ ഓടിച്ചു. അബ്ദുള്‍ ഖാദറിനെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. അതേസമയം, വാറണ്ടില്ലാതെയാണ് അബ്ദുള്‍ ഖാദറിനെതിരെ പൊലീസ് നടപടിയെടുത്തത് എന്നതിനാല്‍ എസ്‌ഐയെയും കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് ഉജ്ജയിന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :