പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

നെടുമങ്ങാട്| Last Modified വെള്ളി, 3 ജൂണ്‍ 2016 (13:18 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്നൂര്‍ക്കോണം എ.കെ.ജി നഗര്‍ ശ്രീക്കുട്ടി ഭവനില്‍ ശ്രീജിത്ത് എന്ന യുവാവാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ വലിയമല പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് വലിയമല എസ്.ഐ ബി.കെ.വരുണും സംഘവും ചേര്‍ന്ന് പന്തളത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പ്രതിയെ വലയിലാക്കിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുറ്റിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :