ആർ ടി ഒയുടെ വാഹനപരിശോധന; മനംനൊന്ത് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറത്ത് ആര്‍ ടി ഒയുടെ വാഹനപരിശോധനയില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മേല്‍മുറി 27ലാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള 407 ലോറിയാണ് പരിശോധനയ്ക്കായി തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ചാണ് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത

മലപ്പുറം| aparna shaji| Last Modified വ്യാഴം, 2 ജൂണ്‍ 2016 (18:15 IST)
മലപ്പുറത്ത് ആര്‍ ടി ഒയുടെ വാഹനപരിശോധനയില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മേല്‍മുറി 27ലാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള 407 ലോറിയാണ് പരിശോധനയ്ക്കായി തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ചാണ് ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഡ്രൈവര്‍ അടുത്തുള്ള മരത്തില്‍ കഴുത്തില്‍ കയറിട്ട് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു ഡ്രൈവർ. ലൈസന്‍സുള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ പിഴയടക്കാന്‍ പറഞ്ഞതാണ് ലോറി തൊഴിലാളിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, ലോറിത്തൊഴിലാളിയുടെ പക്കല്‍ ലൈസന്‍സുള്‍പ്പെടെ രേഖകളൊന്നും ഉണ്ടായിരുന്നില്ളെന്നാണ് ആര്‍ ടി ഒ നൽകുന്ന വിശദീകരണം. ഇവരില്‍നിന്ന് പിഴ ഈടാക്കിയില്ല. പകരം വാഹനത്തിന്റെ അസ്സല്‍ ആര്‍ സി ബുക്ക് വാങ്ങി വെച്ചിരിക്കുകയാണെന്നും ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ആര്‍.സി ബുക്ക് തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയില്‍ വാഹനവും ലോറി തൊഴിലാളികളെയും വിട്ടയച്ചെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :