പെരുമ്പാവൂർ|
aparna shaji|
Last Modified വെള്ളി, 3 ജൂണ്‍ 2016 (10:23 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ഉടൻ തന്നെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജിഷയുമായി വളരെ അടുത്ത് ബന്ധമുള്ളയാണ് കൊലയാളിയെന്ന നിഗമനത്തിൽ തന്നെയാണ് പൊലിസ്.
ജിഷയുടെ കൊലയാളി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങൾ ഉള്ള രേഖചിത്രമാണിത്.
ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട വ്യക്തിയുടേതായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം