പീഡനം: പെണ്‍കുട്ടികളെ സ്കൂളില്‍ അയയ്ക്കാതെ പ്രതിഷേധം

ഹരിയാന: | WEBDUNIA|
PRO
PRO
പീഡനം ഭയന്ന് പെണ്‍കുട്ടികളെ ഇനി സ്കൂളില്‍ അയക്കുന്നില്ലായെന്ന് തീരുമാനിച്ചിരിക്കുകയാണ് ഹരിയാനയിലെ ഒരൂകൂട്ടം ഗ്രാമവാസികള്‍. ജനങ്ങളുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചാണ് മഹേന്ദ്രഗര്‍ ജില്ലയിലെ പാല്‍, ഗദാനിയ, ഖെര്‍കി, നിഹാലാവാസ്, കക്‌സി, പാല തുടങ്ങിയ ഗ്രാമങ്ങളില്‍ പ്രതിഷേധം നടത്തുന്നത്.

അടുത്തിടെ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതും ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതുമാണ് ഗ്രാമവാസികളെ ഭീതിയില്‍ ആഴ്ത്തിയത്.

400 ലധികം വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഗ്രാമവാസികളുടെ പ്രതിഷേധം മൂലം പഠിപ്പ് മുടങ്ങിയിരിക്കുന്നത്. ഗ്രാമവാസികളുടെ ഭീതി ഒഴിവാക്കാനും പെണ്‍കുട്ടികളെ തിരികേ സ്കൂളില്‍ കൊണ്ടുവരാനും പ്രതിഷേധത്തിനു പരിഹാരം കാണാനും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ അധികാരികള്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :