പീഡനം: കേസ് പിന്‍‌വലിച്ചാല്‍ 800 രൂപ !

സുല്‍ത്താന്‍പുര്‍| WEBDUNIA|
PRO
PRO
കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് 800 രൂപ നല്‍കി കേസ് ഒതുക്കാന്‍ പൊലീസ് ഇന്‍സ്പെക്ടറുടെ ശ്രമം. ഉത്തര്‍പ്രദേശിലെ കുഡ്‌വാര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാണ് യുവതിക്ക് 800 രൂപ വാഗ്‌ദാനം നല്‍കി കേസ് പിന്‍‌വലിക്കാന്‍ ശ്രമിച്ചത്.

രാവിലെ യുവതി തന്റെ പ്രഭാത കര്‍മ്മങ്ങള്‍ക്കായി തൊട്ടടുത്ത വയലിലേക്ക് പോയപ്പോഴാണ് ഗ്രാമത്തിലെ വനിത മെമ്പറുടെ ഭര്‍ത്താവായ ഭാനു പ്രതാപ് യാദവും കൂട്ടുകാരനും ചേര്‍ന്ന് ക്രൂരമായി പീഡനത്തിന് വിധേയയാക്കിയത്. അക്രമികള്‍ പീഡനത്തിനുശേഷം യുവതിയെ വയലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ യുവതി അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഇന്‍സ്പെക്ടര്‍ രാംകന്ത് യാദവ് യുവതിയോട് പരാതി പിന്‍‌വലിക്കണമെന്നും പിന്‍‌വലിച്ചാല്‍ 800 രൂപ നല്‍കാമെന്നും വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഇതിന് വഴങ്ങാതിരുന്ന യുവതി അവിടെ നിന്ന് എസ്‌പി ഓഫിസില്‍ പരാതിപ്പെടുകയായിരുന്നു.

തന്നെ പീഡിപ്പിച്ച ഭാനു പ്രതാപ്, കൂട്ടുകാരന്‍, കൂടാതെ പണം വാഗ്‌ദാനം ചെയ്‌ത ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെതിരയാണ് യുവതി പരാതി നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണമാരംഭിക്കുമെന്ന് എസ്‌പി അര്‍ പി എന്‍ സിംഗ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :