ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ വിധി പറയുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കേസിലെ ആറാം പ്രതി കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സഹദ് ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന ഏഴാം തീയതിക്കുള്ളില്‍ സഹദിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
സഹദിനെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വിശദീകരണം. ശോഭാ ജോണ്‍, ബച്ചു റഹ്മാന്‍, ബിനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്
ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളത്ത് ഫ്ളാറ്റില്‍ കൊണ്ടുവന്ന് ആഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. 2006 ജൂലൈ 23നാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിലെ വിചാരണ തുടങ്ങിയത്.