ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഭാര്യയ്ക്ക് പതിനാറ് വയസ് തികഞ്ഞില്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തി നിയമത്തിന്റെ പരിരക്ഷ ഇതിന് ലഭിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എ കെ സിക്രി ഉള്‍പ്പെട്ട മൂന്നംഗബെഞ്ച് വ്യക്തമാക്കി.
ഇത്തരം കേസില്‍ സമ്മതത്തിന് പ്രസക്തിയില്ല. ഇങ്ങനെയൊരു ചെറുപ്രായത്തില്‍ ബന്ധത്തിന് സമ്മതമുണ്ടെന്ന് കരുതാനും അങ്ങനെയൊരു വാദം സ്വീകരിക്കാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ 16വയസ്സിനുമുകളിലുള്ള പെണ്‍കുട്ടിയുമായുള്ളബന്ധം സമ്മതപ്രകാരമാണെങ്കില്‍ നിയമപരമായി നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.