ആനക്കൊമ്പ് കേസ്: മോഹന്‍‌ലാലിനെതിരെ നടപടി വേണമെന്ന് പി സി ജോര്‍ജ്

കോതമംഗലം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ആനക്കൊമ്പ്‌ കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന്‌ ചീഫ് വിപ്പ് പി സി ജോര്‍ജ്. മോഹന്‍ലാലിന് പകരം പാവപ്പെട്ട ആരെങ്കിലുമാണ് ആനക്കൊമ്പ് കൈവശം വച്ചിരുന്നെങ്കില്‍ ആറ്‌ മാസം ജയിലില്‍ കിടന്നേനെയെന്നും പി സി ജോര്‍ജ് പറഞ്ഞു.

നാല്‌ ആനക്കൊമ്പുകളാണ്‌ മോഹന്‍ലാലിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത്‌. തന്റെ അറിവില്‍ ലാലിന്റെ കൈവശം 12 ആനക്കൊമ്പുകള്‍ ഉണ്ടെന്നും പി സി ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും പി സി ജോര്‍ജ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :