പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയ്യാറാക്കുന്നു!
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയ്യാറാക്കുന്നുവെന്ന് മുന്നറിയിപ്പ്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാനാണ് ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതി തയ്യാറാകുന്നത്.
എന്‍ഐഎ കസ്റ്റഡിയിലുള്ള ഭീകരന്‍ യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്യതാ നിര്‍ദ്ദേശം നല്‍കി. കൂടാതെ നേതാക്കള്‍ക്കും അവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കും സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.
ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഐഎസ്ഐ, ഇന്ത്യന്‍ മുജാഹിദീന് 48 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും യാസിന്‍ ഭട്കല്‍ വെളിപ്പെടുത്തി. നേതാക്കള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.