നാറാത്ത് ആയുധപരിശീലനം: ഇന്ത്യന്‍ മുജാഹിദീന് ബന്ധമെന്ന് പൊലീസ്

കണ്ണൂര്‍| WEBDUNIA|
PRO
PRO
നാറാത്ത് ആ‍യുധപരിശീലനത്തില്‍ ഇന്ത്യന്‍ മുജാഹിദീന് ബന്ധമുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചതായി ഡിവൈഎസ്പി സുകുമാരന് പറഞ്ഞു‍. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സനവുള്ള സാബിദ്രിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 25ന് ആണ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടൈത്തിയതിനെ തുടര്‍ന്ന് 21 പേര്‍ അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചു.

കണ്ണൂര്‍ നാറാത്തുള്ള ഒരു ഹാള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിയുടെയും പ്രവര്‍ത്തകര്‍ക്കാണ് ആയുധപരിശീലനം നല്‍കിയിരുന്നത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ നാടന്‍ ബോംബുകള്‍, വാളുകള്‍, ബോംബു നിര്‍മ്മാണ സാമഗ്രികള്‍, പരിശീലനത്തിന് ഉപയോഗിക്കുന്ന ആള്‍രൂപം നിരവധി ലഘുലേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :