ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാജ്യത്തുനടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റിലായി. ഡല്‍ഹി പോലീസും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഇന്ത്യാ - നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഭട്കല്‍ പിടിയിലായത്. ഡല്‍ഹി, പുനെ, ബാംഗ്ലൂര്‍ , ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ് ഭട്കല്‍ . ഇന്റലിജന്‍സ് ബ്യൂറോയും റോയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭട്കലിന്റെ അറസ്റ്റ്.
ഇതുസംബന്ധിച്ച വിവരങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സി അധികൃതര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ ഭട്കല്‍ അറസ്റ്റിലായ വിവരം സ്ഥിരീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. 17 പേര്‍ കൊല്ലപ്പെട്ട ജര്‍മന്‍ ബേക്കറി സ്‌ഫോടനം, 2010 ല്‍ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുനടന്ന സ്‌ഫോടനം എന്നിവയുടെ സൂത്രധാരന്‍ യാസീന്‍ ഭട്കലാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കര്‍ണാടക സ്വദേശിയാണ് 30 കാരനായ യാസിന്‍ ഭട്കല്‍ . 2008 ല്‍ യാസീന്‍ ഭട്കലും സഹോദരന്‍ റിയാസ് ഭട്കലും ചേര്‍ന്നാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപവത്കരിച്ചത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ് കര്‍ ഇ തൊയ്ബ സാമ്പത്തിക സഹായം നല്‍കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.