പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കുറ്റപത്രം കോടതിയെ സമര്‍പ്പിക്കും. 2012 ഫെബ്രവരി 15നാണ് 'എന്റിക്ക ലെക്‌സി' എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്.
സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോവുകയായിരുന്ന എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ ഡ്യൂട്ടിയിലായിരുന്ന ലെസ്തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികരാണ് അറസ്റ്റിലായത്.
ഇറ്റലി എതിര്‍ത്തിട്ടും കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിയെ അനുവദിക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ 'കണ്‍വെന്‍ഷന്‍ ഓണ്‍ ദ ലോ ഓഫ് ദ സീ' പ്രകാരം ഇറ്റലിയുടെ നാവികരുടെ മേല്‍ ആ രാജ്യത്തിനാണ് പൂര്‍ണാധികാരമെങ്കിലും സുവ (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ് എഗെയ്ന്‍സ്റ്റ് സേഫ്റ്റി ഓഫ് മാരിടൈം നാവിഗേഷന്‍ ആന്‍ഡ് ഫിക്‌സ്ഡ് പ്ലാറ്റ്‌ഫോംസ് ഓണ്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ്) പ്രകാരം ഇന്ത്യയ്ക്ക് അവരെ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ട്. കൊല നടത്തിയ ഒരാള്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്യാം.
എന്നാല്‍ ധശിക്ഷ ഉണ്ടാകാവുന്ന ഒരു സാഹചര്യവും നാവികര്‍ക്ക് നേരിടേണ്ടിവരില്ല എന്ന ഉറപ്പിലാണ് നാവികരെ വിചാരണയ്ക്ക് ഇറ്റലിയില്‍ നിന്ന് എത്തിച്ചത്.