രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ കേസിലെ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിയെ എന്‍ഐഎ ഇറ്റലിയിലേയ്ക്ക് അയക്കാനുള്ള തീരുമാനം മാറ്റി.
ആഭ്യന്തര വകുപ്പിന്‍്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നിയമവകുപ്പില്‍ നിന്നും അറ്റോണി ജനറലില്‍ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം.
അന്വേഷണോദ്യോഗസ്ഥര്‍ ഇറ്റലിയിലേയ്ക്ക് പോകുന്നതിന് പകരം സാക്ഷികളെ ചോദ്യംചെയ്യുന്നതിനായി ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടും.
ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സമയത്ത് കപ്പലിലുണ്ടായിരുന്നവരാണ് ഈ നാല് നാവികര്‍.
സാക്ഷികളുടെ മൊഴികള്‍ ലഭിക്കാത്തതിനാല്‍ കേസില്‍ ഇതേവരെ കുറ്റപത്രം നല്‍കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല.