പാട്‌ന സ്‌ഫോടനം: എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തയാള്‍ രക്ഷപ്പെട്ടു

റാഞ്ചി| WEBDUNIA|
PTI
PTI
പാട്‌നയില്‍ നരേന്ദ്രമോഡിയുടെ ഹുങ്കാര്‍ റാലിക്ക് മുമ്പുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തയാള്‍ രക്ഷപ്പെട്ടു. മെഹര്‍ ആലം എന്നയാളാണ് രക്ഷപ്പെട്ടത്. ബീഹാറിലെ ദര്‍ബാംഗില്‍ നിന്നും പിടിയിലായ ഇയാളെ എന്‍ഐഎ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുവരുകയായിരുന്നു.ഇതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് തെഹ്‌സീന്‍ അക്തറുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളാണ് മെഹര്‍ ആലം. സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണ് പൊലീസ് അനുമാനം. നാലുദിവസം മുമ്പ് പാട്‌നയില്‍ മോഡിയുടെ ഹുങ്കാര്‍ റാലിക്ക് മുമ്പുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

റാലിക്ക് മുമ്പായി ആറ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ ചര്‍ന്ന് 18 ബോംബുകള്‍ പാട്‌നയില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചുവെന്ന് ബീഹാര്‍ പോലീസ് പറഞ്ഞിരുന്നു. ഏഴോളം ബോംബുകള്‍ പൊട്ടിത്തെറിച്ചു. ശേഷിച്ചവ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ആദ്യ സ്‌ഫോടനത്തിന് ശേഷം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :