സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി. കസ്റ്റംസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രതിഛായയെ സംഭവം ബാധിച്ചിട്ടില്ലെന്നും ഗ്രൂപ്പുപോരിന് വിഷയം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസിന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചിരുന്നു. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നും ജോര്‍ജ്ജ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുഡിഎഫിലെ മറ്റ് ഘടകക്ഷികള്‍ക്കും കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞുകൊണ്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

സോളാര്‍ കേസിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ ഉന്നതരുമായുള്ള പ്രതിയുടെ ബന്ധമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :