നാഗാലാന്‍സില്‍ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് മരണം

കൊഹിമ| JOYS JOY| Last Modified തിങ്കള്‍, 4 മെയ് 2015 (08:13 IST)
നാഗാലാന്‍ഡില്‍ തീവ്രവാദി ആക്രമണത്തില്‍ ഒമ്പതു മരണം. എട്ട് സൈനികര്‍ ഉള്‍പ്പെടെയാണ് ഒമ്പതുപേര്‍ മരിച്ചത്. 23 അസം റൈഫിള്‍സിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മോണ്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു തീവ്രവാദി ആക്രമണം. ഏകീകൃത നാഗാലാന്‍ഡ് ആവശ്യപ്പെടുന്ന നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഖാപ്ലാങ് (എന്‍ എസ് സി എന്‍ - കെ) വിഘടനവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഉച്ചക്ക് രണ്ടരയോടെ അരുവിയില്‍ നിന്ന് വെള്ളം ശേഖരിക്കാനായി ട്രക്കില്‍ പോയ 18 ജവാന്മാരാണ് ആക്രമിക്കപ്പെട്ടത്. മൂന്ന് ജവാന്മാര്‍ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ജവാന്മാര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :