കൊഹിമ|
JOYS JOY|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (17:03 IST)
നാഗാലാന്‍ഡില്‍ ജയില്‍ ആക്രമിച്ച് ബലാത്സംഗക്കേസിലെ പ്രതിയെ നാട്ടുകാര്‍ കൊന്ന കേസില്‍ 42 പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യം മൊബൈലിലൂടെ പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചാണ് പൊലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം, കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. ഇതിനെ തുടര്‍ന്ന് ഇവിടെ മാര്‍ക്കറ്റുകള്‍ ഒക്കെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പരാതിക്കാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. റിപ്പോര്‍ട്ടില്‍ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ, ബലാത്സംഗം നടന്നത് പുറത്തു പറയാതിരിക്കാന്‍ പ്രതി തനിക്ക് 5000 രൂപ നല്‍കിയിരുന്നുവെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞിരുന്നു. തനിക്കു തന്ന പണം താന്‍ പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചതായും യുവതി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ ആരോപിച്ചു. കൊല്ലപ്പെട്ട സഹോദരന്‍ സയിദ് ശരീഫുദ്ദീന്‍ ഖാന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും പൊലീസിനും സംഭവവുമായി ബന്ധമുണ്ടെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.