പ്രവാചക കാര്‍ട്ടൂണ്‍, കാര്‍ട്ടൂണിസ്റ്റിനു നേരെ ഭീകരാക്രമണം

പ്രവാചക കാര്‍ട്ടൂണ്‍, തീവ്രവാദി ആക്രമണം, ചാര്‍ലി ഹെബ്ദോ
കോപ്പന്‍ഹേഗന്‍| vishnu| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (10:48 IST)
കോപ്പന്‍ഹേഗനില്‍ വീണ്ടും ചാര്‍ലി ഹെബ്ദോ മോഡല്‍ ഭീകരാക്രമണം. വിവാദ കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്സ് പങ്കെടുത്ത സെമിനാറിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു ശേഷം ആയുധധാരികള്‍ കാറില്‍ രക്ഷപ്പെട്ടു. കോപ്പന്‍ഹേഗനില്‍ നടന്ന ശനിയാഴ്‌ചത്തെ ആക്രമണവുമായി രണ്ടാമത്തെ ആക്രമണത്തിന്‌ ബന്ധമുണ്ടോയെന്ന്‌ സ്‌ഥിരീകരിച്ചിട്ടില്ല. കോപ്പന്‍ഹേഗനിലെ ഒരു സിനഗോഗിന്‌ സമീപത്താണ് ആക്രമണമുണ്ടായത്.

പ്രവാചകനെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് ലാര്‍സ് വില്‍ക്സിന് തീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു. 2010 മുതല്‍ വില്‍ക്സിന് സ്വീഡന്‍ പോലീസ് സ്ഥിരമായി സംരക്ഷണം നല്‍കി വരികയായിരുന്നു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് ഡാനീഷ് പ്രധാനമന്ത്രി ഹീല്ലി തോര്‍ണിംഗ് സ്ഥിരീകരിച്ചു. രണ്ടംഗ അക്രമി സംഘം സെന്ററിന്‌ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 40കാരനായ ഒരാള്‍ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഫ്രഞ്ച്‌ അംബാസഡര്‍ ഫ്രാങ്കോയിസ്‌ സിമെരെയും പരിപാടിയിയില്‍ അതിഥിയായിരുന്നു. അക്രമികള്‍ വെടിയുതിര്‍ത്ത ശേഷം കാറില്‍ കയറി രക്ഷപെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ്‌ വീണ്ടും ആക്രമണമുണ്ടായത്‌. ചാര്‍ലി ഹെബ്‌ദോ മാഗസിന്‌ നേരെ ജനുവരിയില്‍ നടന്ന ആക്രമണത്തിന്റെ മാതൃകയിലുള്ള സമാന തീവ്രവാദി ആക്രമണമാണ്‌ തീവ്രവാദികള്‍ ലക്ഷ്യമിട്ടതെന്ന്‌ ഫ്രഞ്ച്‌ അംബാസഡര്‍ സിമെരെ പറഞ്ഞു. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഫ്രഞ്ച്‌ ഇന്റീരിയര്‍ മന്ത്രി ബെര്‍ണാഡ്‌ കാഷ്‌നെവ്‌ കോപ്പന്‍ഹേഗനിലേക്ക്‌ പുറപ്പെട്ടതായി ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ഓഫീസ്‌ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :