ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നു ആശുപത്രിയില്‍ കഴിയുന്ന നടി സുചിത്ര സെന്നിന്റെ(82) നില ഗുരുതരമായി തുടരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അവരിപ്പോഴുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുചിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവരുടെ നില വഷളാകുകയായിരുന്നു. പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ തനിച്ച് ജീവിതം നയിച്ചുവരികയായിരുന്നു അവര്‍.
രാജ്യാന്തര തലത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര സെന്‍. 1963ലെ മോസ്കോ ചലച്ചിത്രമേളയില്‍ ‘സാഥ് കാക്കെ ബന്ധ‘ എന്ന സിനിമയിലെ അഭിനയത്തിനാണ് സുചിത്രയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. 1952ല്‍ ബംഗാളി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സുചിത്ര, 1955ല്‍ പുറത്തിറങ്ങിയ ‘ദേവദാസ്‘ എന്ന ചിത്രത്തിലെ പ്രകടനത്തിനു ദേശീയ പുരസ്കാരം നേടി.
2005ലെ ഫാല്‍ക്കെ അവാര്‍ഡ് അവര്‍ നിരസിച്ചു. പൊതുമധ്യത്തില്‍ വരാന്‍ താല്പര്യമില്ലാത്തത് മൂലമായിരുന്നു ഇത്.