ആരുഷി വധം; കഥപറഞ്ഞാല്‍ 5 കോടി നല്‍കാമെന്ന് വാഗ്ദാനവുമായി ബ്രിട്ടീഷ് സംവിധായകന്‍

ഗാസിയാബാദ്| WEBDUNIA|
PRO
ആരുഷി വധക്കേസില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെട്ട് ദസ്ന ജയിലില്‍ കഴിയുന്ന തല്‍‌വാര്‍ ദമ്പതികള്‍ക്ക് കഥപറഞ്ഞാല്‍ 5 കോടി നല്‍കാമെന്ന് വാഗ്ദാനവുമായി ബ്രിട്ടീഷ് സംവിധായകന്‍.

രാജേഷ് തല്‍വാറിനും ഭാര്യ നൂപുറിനും മകള്‍ ആരുഷിയുടെ കഥ പറഞ്ഞാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്നാണ് ബ്രിട്ടീഷ് എഴുത്തുകാരന്റെ വാഗ്ദാനം.

പുസ്തകമാക്കാനും സിനിമയെടുക്കാനും വേണ്ടിയാണ് കഥ. ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ക്ലിപ് പി റണ്‍യാര്‍ഡ്സ് ഗാസിയാബാദിലെ ദസ്‌ന ജയിലിലെത്തിയെങ്കിലും തല്‍വാര്‍ ദന്പതികളെ കാണാന്‍ കഴിഞ്ഞില്ല.

സന്ദര്‍ശകരുടെ പട്ടിക പൂര്‍ത്തിയായതിനാല്‍ 14 ദിവസം കഴിഞ്ഞുമാത്രമെ ക്ലിപ്പിന് ഇനി ഇവരെ കാണാന്‍ കഴിയുകയുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :