ദൈവത്തെ കാണാനായി ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്തു

ജയ്പൂര്‍| WEBDUNIA|
PRO
PRO
അന്ധവിശ്വാസങ്ങളില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. രാജസ്ഥാനിലാണ് ദൈവത്തെ കാണും എന്ന് വിശ്വസിച്ച് അഞ്ച് പേര്‍ ചെയ്തത്. സാവൈ മധോപൂ‍ര്‍ ജില്ലയിലെ ഒരു കുടുംബത്തിനെ അംഗങ്ങള്‍ ആണ് പരമശിവനെ കാണാനായി ആത്മഹത്യ ചെയ്തത്.

ഗംഗാ‍പൂര്‍ പട്ടണത്തിലെ ഫോട്ടോഗ്രാഫറായ കാഞ്ചന്‍ സിംഗിന്റെ കുടുംബമാണ് സയനൈഡ് കലര്‍ത്തിയ ലഡു കഴിഞ്ഞ് ജീവനൊടുക്കിയത്. സിംഗിന്റെ അമ്മയും മറ്റൊരു ബന്ധുവും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരിക്കും മുമ്പുള്ള ദൃശ്യങ്ങള്‍ ഒന്നൊഴിയാതെ സിംഗ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സിംഗ്, ഇയാളുടെ ഭാര്യ, മൂന്ന് മക്കള്‍, സിംഗിന്റെ എഞ്ചിനീയറായ സഹോദരന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

മതപരമായ എല്ലാ ചടങ്ങുകളും ആഘോഷിച്ചിരുന്ന ഇവര്‍ കടുത്ത വിശ്വാസികളായിരുന്നു. ടിവിയില്‍ ദൈവങ്ങളെക്കുറിച്ചുള്ള സീരിയലുകള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. ഭഗവാന്‍ ശിവന്റെ സീരിയല്‍ ആണ് ഇവരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്.

ജീവനൊടുക്കുന്നത് എന്തിനാണെന്ന് ഓരോ അംഗവും വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് ഇരുന്ന് വിഷം കലര്‍ത്തിയ ലഡു കഴിച്ചു. മിനിറ്റുകള്‍ക്കകം അഞ്ച് പേര്‍ മരിച്ചു. ഇത് സംഭവം കാണാനിടയായ ബന്ധു രശ്മിയാണ് ബഹളം വച്ച് അയല്‍ക്കാരെ വിളിച്ചുവരുത്തിയത്. ഗുരുതരാവസ്ഥയിലാണ് മറ്റ് രണ്ട് പേരെ ഇവരാണ് ആശുപത്രിയിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :