പ്രതിഭ കാവേരി നാവികന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ| WEBDUNIA|
PTI
PTI
നീലം കൊടുങ്കാറ്റില്‍ അകപ്പെട്ട് കടലില്‍ മുങ്ങിമരിച്ച പ്രതിഭ കാവേരി കപ്പല്‍നാവികന്‍ നിരഞ്ജന്റെ മാതാപിതാക്കള്‍ ചെയ്തത് നിലയില്‍. പിതാവ് കെഎന്‍ കോതണ്ഡപാണി (56), അമ്മ ഭാരതി (50) എന്നിവരെയാണ് ചെന്നൈ ആര്‍ക്കോണത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാരും ഷിപ്പിംഗ് കമ്പനിയും തങ്ങളെ അവഗണിച്ചതായി ഇവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 31ന് ചെന്നൈ തീരത്ത് വച്ചാണ് എണ്ണക്കപ്പലായ പ്രതിഭ കാവേരി നീലം ചുഴലിക്കാറ്റില്‍ അകപ്പെട്ടത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ പുറം‌കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു ഈ കപ്പല്‍. നീലം വീശിയടിച്ചപ്പോള്‍ കപ്പലിന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തീരത്തിന് സമീപമുള്ള മണല്‍ത്തിട്ടയില്‍ ഉറയ്ക്കുകയായിരുന്നു. കപ്പലിലെ ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച രക്ഷാബോട്ട് അമിത ഭാരത്താല്‍ മുങ്ങുകയും ചെയ്തു. 22 ജീവനക്കാരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചെങ്കിലും നിരഞ്ജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിക്കുകയായിരുന്നു.

കപ്പലിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാറുണ്ടായിരുന്നില്ലെന്നും അവര്‍ വെള്ളവും ഭക്ഷണവും പോലും കിട്ടാതെ കഷ്ടപ്പെടുകയായിരുന്നു എന്നും അന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :