കേറ്റ് മിഡില്‍ടണ്‍ “പ്ലാസ്റ്റിക് രാജകുമാരി”യെന്ന് എഴുത്തുകാരി!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ടണിനെ “പ്ലാസ്റ്റിക് രാജകുമാരി” എന്ന് വിശേഷിപ്പിച്ച പ്രമുഖ എഴുത്തുകാരിയ്ക്കെതിരെ പ്രതിഷേധം. ബ്രിട്ടിഷ് നോവലിസ്റ്റും രണ്ട് തവണ ബുക്കര്‍ പുരസ്കാരം നേടിയ എഴുത്തുകാരിയുമായ ഹിലാരി മാന്റലാണ് ഈ പരാമര്‍ശം നടത്തിയത്.

ഫെബ്രുവരി ആദ്യവാരം മാന്റല്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ ഒരു പ്രഭാഷണം നടത്തിയിരുന്നു. പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ചില ബ്രിട്ടിഷ് മാധ്യമങ്ങള്‍ അവരുടെ ചില പരാമര്‍ശങ്ങള്‍ തപ്പിയെടുത്ത് വാര്‍ത്തയാക്കി.

“പ്രസവിക്കാനായി ഡിസൈന്‍ ചെയ്ത പ്ലാസ്റ്റിക് രാജകുമാരി” എന്ന് കേറ്റ് മിഡില്‍ടണെ മാന്റല്‍ വിശേഷിപ്പിച്ചത് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. വിഷം ചീറ്റുന്ന ആക്രമണമാണ് ഇതെന്നും ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

വൂള്‍ഫ് ഹാള്‍, ബ്രിങ് അപ്പ് ദി ബോഡീസ് എന്നീ നോവലുകള്‍ക്കാണ് മിന്റാല്‍ ബുക്കര്‍ സമ്മാനം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :