തിരുപ്പതി ശ്രീ വെങ്കിടേശ്വരന്റെ ചിത്രത്തോടു കൂടിയ വാച്ച് ആഗോള വിപണിയില്‍. സ്വിസ് ആഢംബര വാച്ച് നിര്‍മ്മാതാക്കളായ സെഞ്ച്വറി ടൈംസാണ് ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. 27 ലക്ഷം രൂപയാണ് ഇതിന്റെ വില.
മരതക്കല്ല്, വജ്രം, രത്നം, പുഷ്യരാഗം തുടങ്ങിയവ പതിപ്പിച്ചതാണ് ഈ വാച്ച് ഒരുക്കിയിരിക്കുന്നത്. 333 വാച്ചുകള്‍ മാത്രമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വാച്ചു വിറ്റു കിട്ടുന്ന തുകയില്‍ ഒരുഭാഗം തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബാലാജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സര്‍ജറി, റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിനു നല്‍കും. അംഗവൈകല്യമുള്ളവര്‍ക്കു വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഓര്‍ത്തോപീഡിക് ചാരിബിള്‍ ആശുപത്രിയാണിത്.
അതേസമയം വാച്ചില്‍ ശ്രീ വെങ്കിടേശ്വരന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഒരുപറ്റം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.