ദയാഹര്‍ജി: പേരറിവാളന്റെ അപേക്ഷയില്‍ തെളിവെടുപ്പ്

ചെന്നൈ: | WEBDUNIA| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (12:56 IST)
PTI
PTI
ദയാഹര്‍ജി തള്ളിയതിന്റെ കാരണം അറിയണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നു. പേരറിവാളനെ പാര്‍പ്പിച്ചിരിക്കുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര തെളിവെടുപ്പ് നടത്തുന്നത്.

വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെ ട്ട് പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജി മുന്‍ രാഷ്ട്രപതിപ്രതിഭാ പാട്ടീല്‍ തള്ളിയിരുന്നു. ഇതിന്റെ കാരണം അറിയാന്‍ പേരറിവാളന്‍ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. 30 ദിവസത്തിനകം ഇതിന് മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്നാണ് തെളിവെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :