കല്‍ക്കത്ത|
WEBDUNIA|
Last Modified വ്യാഴം, 17 ജനുവരി 2013 (10:23 IST)
PRO
PRO
വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന്‍റെ മോചനത്തിനു സാധ്യത തെളിയുന്നു. സരബ്ജിത്തിന്റെ ദയാഹര്‍ജി പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി മാര്‍ച്ചില്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ പാകിസ്ഥാനിലെ അഭിഭാഷകന്‍ അവൈസ് ഷേക്ക് പറഞ്ഞു.
സരബ്ജിത് സിംഗിനെക്കുറിച്ച് അവൈസ് ഷേക്ക് എഴുതിയ പുസ്തകമായ 'സരബ്ജിത് സിംഗ്-എ കേസ് ഓഫ് മിസ്ടേക്കണ്‍ ഐഡന്ററ്റി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരബ്ജിത്തിന്‍റെ ദയാഹര്‍ജി പരിഗണിച്ച പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി അദ്ദേഹത്തിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സരബ്ജിത്തിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.
1990ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിന് വധശിക്ഷ വിധിച്ചത്. 22 വര്‍ഷമായി സരബ്ജിത് പാക് തടവറയിലാണ്. സരബ്ജിത്തിന്‍റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു.