വീരപ്പന്റെ അനുയായികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: |
WEBDUNIA|
Last Modified ബുധന്‍, 13 ഫെബ്രുവരി 2013 (17:53 IST)
PRO
PRO
വീരപ്പന്റെ നാല് അനുയായികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ജ്ഞാനപ്രകാശം, സൈമണ്‍, മീസകാര്‍ മാതയ്യ, ബിളവേന്ദ്രന്‍ എന്നിവരുടെ ദഹാഹര്‍ജിയാണ് തള്ളിയത്.
1991-ല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് രണ്ടു പൊലീസുകാരെ കൊല്ലുകയും പിന്നീട് 93-ല്‍ കുഴിബോംബ് സ്ഫോടനത്തിലൂടെ 22 പൊലീസുകാരെയും കൊലപ്പെടുത്തിയ കേസില്‍ ആദ്യം മൈസൂര്‍ കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു.
തുടര്‍ന്ന് 2004ന് ഇത് വധശിക്ഷയായി സുപ്രീം കോടതി ഉയര്‍ത്തി. 1993 കര്‍ണാടകത്തിലെ പലാറിലാണ് ഇവര്‍ കുഴിബോംബ് സ്‌ഫോടനം നടത്തി ഇവര്‍ പോലീസുകാരെ കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിന് വിധിച്ച ഇവരെ സര്‍ക്കാര്‍ അപ്പീലിനെ തുടര്‍ന്ന് പിന്നീട് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതിന്മേല്‍ നല്‍കിയ ദയാഹര്‍ജിയാണ് പ്രണബ് മുഖര്‍ജി തള്ളിയത്.