തെലുങ്കാന അന്തിമ തീരുമാനം 31ന് ശേഷം

ന്യൂഡല്‍ഹി| WEBDUNIA|
PRO
സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 31ന് ചേരുന്ന യുപിഎ ഏകോപന സമിതി യോഗത്തിനു ശേഷമേ ഉണ്ടാവുകയുള്ളെന്ന് സൂചന.

റായലസീമ ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക തെലുങ്കാന രൂപീകരണത്തോട് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗമാണ് തെലുങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചത്.

തീരദേശ ആന്ധ്ര മേഖലയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ എം എം പല്ലം രാജു, കെ എസ് റാവു, ചിരഞ്ജീവി, ഡി. പുരന്ദേശ്വരി, എംപിമാരായ ബാപിരാജു, അനന്തരാമി റെഡ്ഡി എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് ആന്ധ്ര പ്രദേശ് വിഭജിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :