ഐപിഎല്‍ ഒത്തുകളി: അന്വേഷണം പൂര്‍ത്തിയായി, അടുത്തയാഴ്ച റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സവാനിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിന് പുറമേയാണ് ബിസിസിഐ സ്വന്തം നിലയില്‍ അന്വേഷണ കമ്മിഷനെ വച്ചത്. ഡല്‍ഹി പൊലീസിന്റെ തെളിവുകള്‍ കൂടി പരിശോധിച്ചാകും കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുക.
അടുത്തയാഴ്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. തുടര്‍ന്ന് ബിസിസിഐ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ മൊഴിയും രവി സവാനി എടുത്തിരുന്നു. ശ്രീശാന്തിനെ ഡല്‍ഹിയില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.
അടുത്തയാഴ്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. തുടര്‍ന്ന് ബി.സി.സി.ഐ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ശ്രീശാന്ത് അടക്കം ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ താരങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമോ എന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബിസിസിഐ തീരുമാനിക്കുക.