പന്നിപ്പനി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പന്നിപ്പനി നേരിടാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്ക് മ്യാന്മറുമായുള്ള അതിര്‍ത്തി അടച്ചിടാനും കര്‍ശന നിര്‍ദ്ദേശം നല്‍കി. അസുഖം ബാധിച്ച പന്നികളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

മിസോറാം നേരത്തെ തന്നെ മ്യാന്മറില്‍ നിന്ന് പന്നികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 3,800 പന്നികളാണ് മിസോറാമില്‍ അസുഖം ബാധിച്ച് ചത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :