ഫ്രണ്ട്‌സ് സേവനം താത്കാലികമായി തടസപ്പെടും

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 29 ജൂണ്‍ 2013 (17:18 IST)
PRO
സംസ്ഥാന സര്‍ക്കാര്‍ സേവന സം‍രംഭങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള ഫ്രണ്ട്സിന്‍റെ സേവനം താത്കാലികമായി തടസ്സപ്പെടുമെന്ന് പത്രക്കുറിപ്പ്.

സര്‍വ്വറുകളുടെ പുനര്‍ക്രമീകരണം നടക്കുന്നതിനാലാണ്‌ ഇ-ഡിസ്ട്രിക്ട്, ഫ്രണ്ട്‌സ് എന്നിവവഴി ലഭ്യമാകുന്ന സേവനങ്ങള്‍ ഇന്നു (ജൂണ്‍ 29) മുതല്‍ ജൂലൈ ഒന്നാം തീയതി രാവിലെ എട്ട് മണി വരെ ലഭ്യമാകാത്തത്. ഇത് സംബന്ധിച്ച് സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :