ഡല്‍ഹി പൊലീസ് കേരളത്തില്‍; ശ്രീശാന്തിനെതിരെ ‘മകോക‘ പ്രകാരം കേസെടുത്തേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐപി‌എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ ഡല്‍ഹി പൊലീസ് സംഘം കേരളത്തിലെത്തി. ശ്രീശാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ശ്രീശാന്തിനും മറ്റു താരങ്ങള്‍ക്കുമെതിരെ സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് ഡല്‍ഹി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട് എന്നാണ് വിവരം. മഹാരാഷ്ട്ര സംഘടിക കുറ്റകൃത്യ നിരോധന നിയമം(മകോക) പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.

ഡല്‍ഹി പൊലീസ് സംഘം തിങ്കളാഴ്ചയാണ് കേരളത്തിലെത്തിയത്. കേരളാ പൊലീസുമായി ബന്ധപ്പെട്ട് രഹസ്യമായാണ് അന്വേഷണം നടത്തുന്നത്. ശ്രീശാന്തിന്റെ അക്കൌണ്ടില്‍ മുമ്പും ഹവാല പണം എത്തിയിട്ടുണ്ടോയെന്ന് സംഘം പരിശോധിക്കുന്നുണ്ട്.

താന്‍ മാത്രമാണ് ഒത്തുകളിയ്ക്കുന്നത് എന്നാണ് ശ്രീശാന്ത് ധരിച്ചിരുന്നത് എന്നും അജിത് ചന്ദിലയും അങ്കിത് ചവാനും തന്നെ പോലെ വാതുവെയ്പില്‍ പങ്കാളികളാണെന്ന് ശ്രീശാന്തിന് അറിയില്ലായിരുന്നു എന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :