മലയാളി താരങ്ങള്‍ ഒന്നാന്തരം പ്രകടനം നടത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര വിജയം. മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച കളി കാഴ്ചവച്ചതോടെ രാജസ്ഥാന് മുന്നില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുട്ടുമടക്കി. അര്‍ദ്ധസെഞ്ച്വറിയടിച്ച സഞ്ജു ബാംഗ്ലൂരിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴാനും കാരണക്കാരനായി. സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്. മറ്റൊരു മലയാളിതാരം എസ് ശ്രീശാന്തും ഒരു വിക്കറ്റ് വീഴ്ത്തി.
41 പന്തുകളില്‍ നിന്ന് 63 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ഇതില്‍ ഏഴ് ഫോറുകളും രണ്ട് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു. ക്രിസ് ഗെയില്‍(34), കോഹ്‌ലി(32) എന്നിവരാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് സഞ്ജുവിന്‍റെ മികവില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.