തീവ്രവാദസ്ഫോടനങ്ങള്‍ക്കായി ബൈക്കുകള്‍ മോഷ്ടിക്കുന്നു

കൊച്ചി| WEBDUNIA|
PRO
ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനകള്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദ സംഘടനകള്‍ക്ക് ബൈക്കുകള്‍ മോഷ്ടിച്ച് എത്തിക്കുന്ന സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന ബൈക്കുകള്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഏജന്റുമാര്‍ കടത്തുകയാണെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്രേ .

2012ല്‍ കേരളത്തില്‍ നിന്ന് 409 ഇരുചക്ര വാഹന മോഷണം പോയതായി പോലീസിന് ലഭ്യമായ പരാതികളില്‍ പറയുന്നു. 2011ല്‍ 559 ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയിരുന്നു.

അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ബിജെപി ഓഫീസിനു സമീപം സ്‌ഫോടനം നടത്താന്‍ ബോംബ് സ്ഥാപിച്ച ബൈക്ക് സംഘടിപ്പിച്ച നല്‍കിയത് കോട്ടയം സ്വദേശികളായ നാലു പേരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :